സിലിയെ ദന്താശുപത്രിയില്‍ കൊണ്ടുപോയത് കൊലപ്പെടുത്താന്‍; ജോളി തന്നെയും വധിക്കുമെന്ന് ഭയപ്പെട്ടിരുന്നു- കുറ്റസമ്മതം നടത്തി ഷാജു

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളില്‍ തുറന്ന വെളിപ്പെടുത്തലുമായി. ചില കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് ഷാജു മൊഴി നല്‍കി. അതൊന്നും പുറത്തുപറഞ്ഞില്ല. പുറത്തുപറഞ്ഞാല്‍ ജോളി തന്നെയും വധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. അതിനാലാണ് ഇക്കാര്യം പറയാതിരുന്നതെന്നും ഷാജു അന്വേഷണസംഘത്തോട് പറഞ്ഞു. ഒരു അധ്യാപകനായ താന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്.

ഭാര്യയേയും കുഞ്ഞിനേയും കൊല്ലാനുള്ള സാഹചര്യം താന്‍ ഉണ്ടാക്കിക്കൊടുത്തെന്നും അതിന് വേണ്ടിയാണ് സിലിയെ ദന്താശുപത്രിയില്‍ കൊണ്ടുപോയതെന്നും ഷാജു മൊഴി നല്‍കി.

ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നാണ് ഷാജു നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വളിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു പറഞ്ഞിരുന്നു.

ഇന്ന് വൈകീട്ടോടെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.