ഐപിഎല്‍ ഫൈനലില്‍ ചെന്നൈയുടെ എതിരാളിയെ ഇന്ന് അറിയാം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് ഫൈനലിലെ രണ്ടാം ടീം അംഗത്തെ കണ്ടെത്താം. ഫൈനല്‍ യോഗ്യതയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് രാത്രി ഏഴിന് കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടും. ഇതില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എതിരാളി ആരെന്നറിയാം.

ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ മത്സരിക്കുന്നത്. അതേസമയം പ്ലേ ഓഫിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയാണ് കൊല്‍ക്കത്ത എത്തിയിരിക്കുന്നത്.

2017 സീസണ്‍ പ്ലേ ഓഫില്‍ കൊല്‍ക്കത്തയും ഹൈദരാബാദും എലിമിനേറ്റര്‍ റൗണ്ടിലായിരുന്നു മുഖാമുഖം എത്തിയത്. അന്ന് ഹൈദരാബാദിനോട് കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് ജയിച്ചു. അതിന്റെ പകരം വീട്ടലും സണ്‍റൈസേഴ്‌സ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നു. സ്വന്തം സ്ഥലത്ത്തന്നെ ജയം ഉറപ്പിക്കാന്‍ തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.