ഐപിഎല്ലില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് വിക്കറ്റ് ജയം കൈവരിച്ചാണ് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത വര്‍ദ്ധിപ്പിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സിനെ തകര്‍ത്താണ് കൊല്‍ക്കത്ത മുന്നേറിയത്.

ആദ്യ ബാറ്റിംങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ 142 റണ്‍സെടുത്ത് പുറത്തായിരുന്നു. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. നാലോവറില്‍ ഇരുപത് റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

ദിനേഷ് കാര്‍ത്തിക്കും ക്രിസ് ലിനുമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിച്ചത്. 42 പന്തില്‍ നിന്ന് ലിന്‍ 45 റണ്‍സും 31 പന്തില്‍ നിന്ന് ദിനേഷ് 41 റണ്‍സും എടുത്താണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.