വിരാട് കോഹ്ലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്‌ളാദേശ് ഫാന്‍സ് ; പ്രതിഷേധം ഐസിസിക്കെതിരെ

India's captain Virat Kohli reacts on the pitch after the international Twenty20 cricket match between England and India at Sophia Gardens in Cardiff, south Wales, on July 6, 2018. - England won the game by 5 wickets. (Photo by Anthony DEVLIN / AFP) / RESTRICTED TO EDITORIAL USE. NO ASSOCIATION WITH DIRECT COMPETITOR OF SPONSOR, PARTNER, OR SUPPLIER OF THE ECB (Photo credit should read ANTHONY DEVLIN/AFP/Getty Images)

ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയത് ബംഗ്‌ളാദേശ് ക്രിക്കറ്റ് ആരാധകര്‍.ഏഷ്യാകപ്പില്‍ കോഹ്ലി കളിച്ചില്ലെങ്കിലും ഫൈനലിലെ വിവാദ അംപയറിംഗില്‍ പ്രതിഷേധിച്ചാണ് ഹാക്കര്‍മാരുടെ നടപടി.

ഫൈനലില്‍ ബംഗ്‌ളാദേശിന് വേണ്ടി സെഞ്ച്വറി നേടിയ ലിട്ടണ്‍ ദാസ് പുറത്തായത് തെറ്റായ അംപയറിംഗ് വഴിയാണെന്ന് ബംഗ്‌ളാദേശ് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.സിഎസ്‌ഐ സൈബര്‍ ഫോഴ്‌സ് എന്ന ഗ്രുപ്പാണ് സൈറ്റ് ഹാക്ക് ചെയ്തത്.

117 പന്തില്‍ 121 റണ്‍സെടുത്ത ലിട്ടണ്‍ദാസ് ധോണിയുടെ സ്റ്റംപിംഗിലാണ് പുറത്തായത്.എന്നാല്‍ ലിട്ടന്റെ കാല്‍ ക്രീസിനുള്ളിലുണ്ടായിരുന്നെന്ന് ടി വി റിപ്ലേകളില്‍ വ്യക്തമായിരുന്നു.ബംഗ്‌ളാദേശിന് റിവ്യു ഇല്ലതിരുന്നതിനാല്‍ തേര്‍ഡ് അംപയറും ഇടപെട്ടില്ല.ഇതിനെതിരെയാണ് ഹാക്കര്‍മാരുടെ പ്രതിഷേധം.
വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഘം ഐസിസിക്ക് ഒരു സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.

മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ എല്ലാവര്‍ക്കും അവകാശങ്ങളില്ലേ..വിവാദ അംപയര്‍ക്കെതിരെ നടപടിയെടുത്ത് ഐസിസി മാപ്പ് പറയണമെന്നും സന്ദേശത്തില്‍ പറയുന്നു.വിവാദ പുറത്താകലിന്റെ ചിത്രം സിതമുള്ള സന്ദേശത്തില്‍ സൈറ്റ് നേരെയാക്കിയാല്‍ വീണ്ടും ഹാക്ക് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഹാക്ക് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കോഹ്ലിയുടെ സൈറ്റ് വീണ്ടെടുത്തിരുന്നു.