തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ല, സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു സഹായവും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അത്തരം നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ചിലര്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. രാഷ്ട്രീയലക്ഷ്യത്തോടെ ഉന്നയിക്കുന്ന ആരോപണങ്ങളാണിത്- പ്രസ്താവനയില്‍ കോടിയേരി പറഞ്ഞു. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.