”സ്വർ​​ഗവുമില്ല നരകവുമില്ല ഒറ്റ ജീവിതം”: കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഫെയ്സ്ബുക്ക് പേജിലൂടെ നിവിന്‍ പോളിയാണ് ടീസര്‍ പങ്കുവച്ചത്.  ചിത്രം ഒക്ടോബര്‍ 11 ന് തിയേറ്ററുകളിലെത്തും.

ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും പി.എം സതീഷ് ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.