കൊച്ചിയിലെ കവര്‍ച്ചാ പരമ്പരയിൽ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീടാക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കവര്‍ച്ചാ സംഘത്തിലെ മുഖ്യ ആസൂത്രകന്‍ നസീര്‍ ഖാന്റെ മരുമകന്‍ ഷമീമാണ് പിടിയിലായത്.

നസീര്‍ഖാന്റെ മൊബൈല്‍ ഫോണ്‍ ഷമീമിന്റെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇയാള്‍ ഉള്‍പ്പടെ നാല് പ്രതികളെയും ഡല്‍ഹിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഏഴ് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്. പ്രതികളെ കൊച്ചിയിലെത്തിച്ചു.

ഇവരെ വിശദമായി ചോദ്യം ചെയ്ത് കവര്‍ച്ചയ്ക്ക് സഹായിച്ച പ്രാദേശിക സംഘങ്ങളെയും കണ്ടെത്താനാണ് പോലീസ് ശ്രമം. മുഖ്യ ആസൂത്രകനായ നസീര്‍ഖാന്‍ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇയാള്‍ക്കായി ഊര്‍ജിത അന്വേഷണം തുടരുകയാണ്.