കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം

തിരുവനന്തപുരം: കെ എം ഷാജിയുടെ അയോഗ്യതയില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഷാജിക്ക് ഉപാധികളോടെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ശമ്പളവും ആനുകൂല്യങ്ങളും നിയമ സഭയില്‍ വോട്ടവകാശവും ഷാജിക്ക് ലഭിക്കില്ല. തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യനാക്കിയ രണ്ടാമത്തെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഷാജി വീണ്ടും കോടതിയെ സമീപിച്ചത്.

രണ്ട് അപ്പീലുകളും ഒരുമിച്ചു പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.