കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന മറുപടിയുമായി മാണി

കോട്ടയം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്കിയതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി വിവിധ നേതാക്കള്‍ മുന്നോട്ട് വന്നു. ബന്ധം വഷളാക്കാന്‍ താത്പര്യമില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി നല്കുന്നില്ലെന്നും വ്യക്തമാക്കി മാണി. മുന്‍നിലപാടുകളില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ക്ക് മാണി മറുപടി നല്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് മാണി പറഞ്ഞു.

മാണി വിഭാഗത്തിന് സീറ്റ് നല്കിയതില്‍ ദുരൂഹതയുണ്ടെന്നും ഡല്‍ഹിയില്‍ നടന്നത് വന്‍ അട്ടിമറിയാണെന്നും വി.എം. സുധീരന്‍ ആരോപിച്ചിരുന്നു. സമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെ വി.ടി.ബല്‍റാമും തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു.