ഇഞ്ചിതുളസി ചായ കഴിച്ചാൽ അകറ്റാം കിഡ്നി സ്റ്റോണ്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് എന്തുകൊണ്ടും പല രോഗങ്ങൾക്കും പരിഹാരം നൽകുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചിയും തുളസിയും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

ഇഞ്ചിയും തുളസിയും മിക്സ് ചെയ്ത് ചായ കഴിക്കുന്നത് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ഇഞ്ചി തുളസി ചായ കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മൂത്രത്തിലെ കല്ല് അഥവാ കിഡ്നി സ്റ്റോൺ എന്നിവ ഉണ്ടാക്കുന്ന അസ്വസ്ഥത മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലത്തിന്റേതാണ്. എന്നാൽ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി തുളസി ചായ കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് കിഡ്നി സ്റ്റോൺ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ചായ ശീലമാക്കാവുന്നതാണ്.

മാനസിക സമ്മർദ്ദം ഇന്നത്തെ കാലഘട്ടത്തിൽ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് പോലും തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല. എന്നാൽ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഇഞ്ചി തുളസി ചായ കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഡിപ്രഷൻ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ ചായ കഴിക്കാവുന്നതാണ്. ദിവസവും ഇത് ശീലമാക്കാവുന്നതാണ്.

ആസ്ത്മ എന്ന അസ്വസ്ഥതയ്ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ചായ കഴിക്കാവുന്നതാണ്. ഇത് ശ്വസന പ്രക്രിയ കൂടുതൽ എളുപ്പമുള്ളതാക്കുന്നു.

കൊളസ്ട്രോൾ ഇനി പ്രകൃതിദത്തമായ രീതിയിൽ കുറക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി തുളസി ചായ കഴിക്കാവുന്നതാണ്. ഇത് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി ഇഞ്ചി ചായ. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.