മരിക്കും വരെ കെവിന്റെ വീട്ടില്‍ വിധവയായി ജീവിക്കും: നീനു

കോട്ടയം: മരിക്കും വരെ കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേയ്ക്ക് ഇനി പോകില്ലെന്നും നീനു.  കെവിന്റെ മരണവാര്‍ത്തയറിഞ്ഞ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീനു മാധ്യമങ്ങളോടു പറഞ്ഞു.

എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല… പൊട്ടിക്കരഞ്ഞുകൊണ്ട് നീനു പറഞ്ഞു.

‘കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുപില്ലെ എന്നാണ് പോലീസ് തന്നോട് ആദ്യം ചോദിച്ചത്.  സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്റെ കൂടെയേ ജീവിക്കൂ എന്നുകെവിനെ കണ്ടുപിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ എന്നോട് സ്‌റ്റേഷനിലിരിക്കാന്‍ പറഞ്ഞു. പിന്നെ മാധ്യമങ്ങള്‍ വരുന്നതുവരെ അവിടെ ഇരുന്നു. പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല’ നീനു പറഞ്ഞു