കെവിനെ തട്ടിക്കൊണ്ടുപോയ കാര്‍ പുനലൂരില്‍ നിന്ന് കണ്ടെത്തി

പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തു. റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പുനലൂരില്‍നിന്നാണ് ഐ20 കാര്‍ കണ്ടെത്തിയത്.കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്.

പുനലൂര്‍ സ്വദേശി ടിറ്റു എന്നയാളാണ് കാറിന്റെ ഉടമ. ഈ കാറിലായിരുന്നു പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. മൂന്നു കാറുകളിലായാണ് അക്രമികള്‍ മാന്നാനത്ത് എത്തിയത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാര്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.