കെവിന്റെത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കൽ ബോർഡ്

കോട്ടയം: കെവിന്‍ ജോസഫ് മുങ്ങിമരിച്ചതു തന്നെയെന്ന് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. കെവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും മരണകാരണമാകുന്ന മുറിവല്ലെന്ന് ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു.

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന പ്രാഥമിക റിപ്പോർട്ട് സംഘം ഐ.ജിക്ക് സമർപ്പിച്ചു. കൃത്യം നടന്ന സ്ഥലത്തും പരിശോധന വേണമെന്ന് സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നും സംഘം റിപ്പോര്‍ട്ടില്‍ വിശദമാക്കി. പോലീസിന്റെ മറുപടി ലഭിച്ച ശേഷം തെന്മലയിൽ പരിശോധന നടത്തുമെന്നും സംഘം വിശദമാക്കി.

അനീഷിന്റെ വീട്ടില്‍ നിന്ന് കെവിനെ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോകുകയും വഴിയില്‍ ചാടിരക്ഷപ്പെട്ട കെവിന്‍ പ്രാണരക്ഷാര്‍ഥം ഓടി ആറില്‍ വീഴുകയുമാണ് ഉണ്ടായതെന്ന സംശയവും. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്ന് കരുതി ആറില്‍ തള്ളിയതാകാനുള്ള സാധ്യതയും ഇപ്പോഴും നിലനിൽക്കുന്നു.