പ്രളയ ദുരിതാശ്വാസത്തില്‍ മാതൃകയായി പിണറായി സര്‍ക്കാര്‍ വീണ്ടും; ഇത്തവണ ആശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക്

പ്രളയം കഴിഞ്ഞ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് കേരളം. നഷ്ടപ്പെട്ടതിനെയെല്ലാം പെട്ടെന്ന് തിരിച്ചെടുക്കാമെന്ന വിശ്വാസമാണ് ജനങ്ങളെ മുന്നോട്ട് നയിക്കുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന വിഷമം പ്രളയം നഷ്ടപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കുന്നതിനെക്കുറിച്ചോര്‍ത്താണ്. അതിനും പരിഹാരം കണ്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍. സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുകയാണഅ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി അദാലത്ത് നടത്തും. സംസ്ഥാന വിവരസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്സ് രൂപകല്പന ചെയ്ത ഏകജാലക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

അദാലത്തുകളില്‍ ഐ.ടി. മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടുതന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കേറ്റ്, വോട്ടര്‍ ഐഡി, അധരങ്ങള്‍, ബാങ്ക് രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കും.

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്വേറുകള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണം.

The Electronics & IT Dept. will set up certificate retrieval camps at flood affected areas across the State to provide a single point for sourcing all certificates lost in the flood. Govt has already issued directions to various departments to make necessary arrangements.

A transformational change is underway to facilitate documents electronically and seamlessly available for citizens. A Digi-Locker accounts will be set up for citizens.

Camps/Adalats will be set up in food affected areas with the participation of LSG departments concerned, Kerala State IT Mission and Akshaya
entrepreneurs in coordination with concerned district administration.

Birth Certificates, Marriage Certificates, Election ID Cards, Land Deeds, Bank Documents, Ration Cards and other valuable documents lost in the floods can be retrieved at these adalats.