ബിജെപി കേരളത്തില്‍ പോരാട്ടത്തിനിറങ്ങുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ബാലികേറാമലയല്ലെന്ന് ബിജെപി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തില്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടില്‍ ഉറച്ച് നിന്ന് ബിജെപി കേരളത്തില്‍ പോരാട്ടത്തിനിറങ്ങുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ബാലികേറാമലയല്ലെന്ന് പ്രഖ്യാപിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്.

പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചാണ് ബിജെപിയുടെ തുടക്കം. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.ചേറ്റൂര്‍ ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റാകും. ജെ.ആര്‍. പത്മകുമാറിനെ വക്താവ് സ്ഥാനത്തുനിന്നു മാറ്റി സെക്രട്ടറിയാക്കി.പി. രഘുനാഥിനെയും വക്താവ് സ്ഥാനത്തുനിന്ന് നീക്കി. അതേസമയം ബി.ഗോപാലകൃഷ്ണനെ പുതിയ വക്താവായും നിയമിച്ചു. ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും

പുതിയ ഭാരവാഹികള്‍

വൈസ് പ്രസിഡന്റുമാര്‍: പി.എം.വേലായുധന്‍(എറണാകുളം), ഡോ.പി.പി.വാവ(തിരുവനന്തപുരം), കെ.പി.ശ്രീശന്‍(കോഴിക്കോട്), എന്‍.ശിവരാജന്‍(പാലക്കാട്), എം.എസ്.സമ്പൂര്‍ണ(തൃശൂര്‍), പ്രമീള സി. നായിക്(കാസര്‍കോട്), ചേറ്റൂര്‍ ബാലകൃഷ്ണന്‍(കോഴിക്കോട്).

ജനറല്‍ സെക്രട്ടറിമാര്‍: .എന്‍.രാധാകൃഷ്ണന്‍(എറണാകുളം), കെ.സുരേന്ദ്രന്‍(കോഴിക്കോട്), എം.ടി.രമേശ്(കോഴിക്കോട്), ശോഭ സുരേന്ദ്രന്‍(മലപ്പുറം), എം.ഗണേശന്‍(സംഘടനാ സെക്രട്ടറി – തിരുവനന്തപുരം), കെ.സുഭാഷ്(സഹ സംഘടന സെക്രട്ടറി – തിരുവനന്തപുരം).

സെക്രട്ടറിമാര്‍: ജെ.ആര്‍.പത്മകുമാര്‍, സി.ശിവന്‍കുട്ടി(ഇരുവരും തിരുവനന്തപുരം), വി.കെ.സജീവന്‍, ലീലാവതി തറോല്‍(ഇരുവരും കോഴിക്കോട്), സി.കൃഷ്ണകുമാര്‍(പാലക്കാട്), രാജി പ്രസാദ്(കൊല്ലം), രേണു സുരേഷ്, എ.കെ.നസീര്‍(ഇരുവരും എറണാകുളം).

ട്രഷറര്‍: എം.എസ്.ശ്യാം കുമാര്‍(കൊല്ലം).

മുഖ്യവക്താക്കള്‍: എം.എസ്.കുമാര്‍(തിരുവനന്തപുരം), അഡ്വ. ബി.ഗോപാലകൃഷ്ണന്‍(തൃശൂര്‍).

മോര്‍ച്ചകള്‍(അധ്യക്ഷന്‍/അധ്യക്ഷ): അഡ്വ. പ്രകാശ് ബാബു(യുവമോര്‍ച്ച – കോഴിക്കോട്), പ്രഫ. വി.ടി.രമ(മഹിളാ മോര്‍ച്ച – പാലക്കാട്), അഡ്വ. പി.സുധീര്‍(പട്ടികജാതി മോര്‍ച്ച – തിരുവനന്തപുരം), അഡ്വ. എസ്.ജയസൂര്യന്‍(കര്‍ഷക മോര്‍ച്ച – കോട്ടയം), അഡ്വ. നോബിള്‍ മാത്യു(ന്യൂനപക്ഷ മോര്‍ച്ച – കോട്ടയം), കെ.മോഹന്‍ദാസ്(എസ്ടി മോര്‍ച്ച – വയനാട്), പുഞ്ചക്കരി സുരേന്ദ്രന്‍(ഒബിസി മോര്‍ച്ച – തിരുവനന്തപുരം).
സെല്‍ കോഓര്‍ഡിനേറ്റര്‍: കെ.രഞ്ജിത്(കണ്ണൂര്‍).