പി സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു

പത്തനംത്തിട്ട: പുഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരളം ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പ്പിള്ളക്കൊപ്പം പത്തനംത്തിട്ട പ്രസ്‌ക്‌ളബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നത്തിലും നല്ല ഇടപാടുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷാക്കാന്‍ എന്‍ഡിഎക്ക് കഴിയുമെന്നും പപി സിജോര്‍ജ് പറഞ്ഞു. കെ സുരേന്ദ്രന്‍ 75000 വിജയിക്കുമെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്.പത്തനംത്തതിട്ട , തിരുവനന്തപുരം ന്നെിവിടങ്ങളില്‍ എന്‍ ഡി എ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ദേശീയ സെക്രട്ടറി സത്യകുമാര്‍ , ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പ്പിള്ളയും ചടങ്ങില്‍ പങ്കെടുത്തു.