വീണ്ടും വിദേശ സഹായം തടഞ്ഞ് മോദി സർക്കാർ; കീഴടങ്ങിയെന്ന് ട്വീറ്റ് ചെയ്ത് തായ് അംബാസിഡർ

കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കാനെത്തുന്ന വിദേശരാജ്യങ്ങളെ മടക്കി അയച്ച് വീണ്ടും കേന്ദ്രസർക്കാർ. ഒടുവിൽ തായ്‌ലാൻണ്ട് നൽകാനൊരുങ്ങിയ സഹായമാണ് ഇന്ത്യ നിരസിച്ചത്. തായ്‌ലണ്ടിൽനിന്നുള്ള സഹായം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച്‌ ഇന്ത്യയിലെ തായ്‌ലണ്ട്‌ അംബാസിഡർ ചുടിന്റോൺ ഗോങ്സാക്കിട്ട് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഉടക്ക്‌ നയംമൂലം സഹായിക്കാനുള്ള ഉദ്യമത്തിൽനിന്നും പിൻമാറുന്നുവെന്നാണ്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തത്‌.

 

‘‘ആദ്യം തായ്‌സർക്കാറിൽ നിന്നും സർക്കാർ വഴി സഹായം എത്തിക്കാൻ ശ്രമിച്ചു. അത് പറ്റില്ല എന്ന് പറഞ്ഞു. പിന്നീട്‌ തായ് ബിസിനസുകൾ വഴി സർക്കാരിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചു, അതിൽ നിന്ന് സ്ഥാനപതി മാറി നിൽക്കണം എന്ന് പറഞ്ഞു. ഇന്ത്യയിലെ തായ് കമ്പനികളോട് തനിയെ മുന്നോട്ട് പോകുവാൻ നിർദേശിച്ചു ഞാൻ പിൻവാങ്ങുന്നു’’ എന്നാണ്‌ സ്ഥാനപതിയുടെ ട്വീറ്റ്‌.