കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം: ഹൈക്കമാന്‍ഡിനും അതൃപ്തി, രാഹുലും ഇടപെടും

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ ഹൈക്കമാന്‍ഡിനും തലവേദനയാകുന്നു. തര്‍ക്കം മറ്റു സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. അതേസമയം, കേരളാ കോണ്‍ഗ്രസിനോട് മൃദുസമീപനം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും രാഹുല്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനെ അറിയിച്ചതായാണ് വിവരം.