സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെ കൊണ്ട് പോലും പറയിപ്പിച്ച സര്‍ക്കാരാണിത്.

മോഷണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. സംസ്ഥാനത്തിന്റെ പ്രതിഛായ നശിക്കുന്നുവെന്ന ഗവര്‍ണറുടെ നിലപാടിനോട് യോജിക്കുന്നു. പോലീസിന്റെ നിഷക്രിയത്വമാണ് ഇവിടെയുള്ളത്. ഒരു ഭരണമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ അഭിപ്രായത്തെ നിസാരവസ്തകരിക്കാനാകില്ല. ബജറ്റ് അവതരണവേളയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെയും ചെന്നിത്തല രംഗത്തെത്തി. കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.