നാടിന്റെ കണ്ണീരിനു മുന്നിൽ സ്വന്തം രോഗം മറന്ന് മുഖ്യമന്ത്രി; ചികിത്സ മാറ്റിവച്ച് ജനങ്ങളോടപ്പമുണ്ട് പിണറായി

തിരുവനന്തപുരം: കേരളത്തിൻറെ പ്രിയ നേതാവ് പിണറായി വിജയൻ ഇന്നലെ രാത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകേണ്ടതായിരുന്നു. അതേക്കുറിച്ച് ഇതുവരെ ഒരക്ഷരം അദ്ദേഹം പറഞ്ഞിട്ടില്ല. കയ്യും മെയ്യും മറന്ന് ജനങ്ങളോടൊപ്പമുണ്ട് അദ്ദേഹം. കേരളം പ്രളയത്തിൽ മുങ്ങുമ്പോൾ സ്വന്തം ആരോഗ്യം നോക്കി മാറി നിൽക്കാൻ അദ്ദേഹത്തിന് കഴിയില്ല. രക്ഷാപ്രവർത്തനത്തിന് നായകനായി മുഖ്യമന്ത്രി നമ്മളോടൊപ്പമുണ്ട്. സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ അല്ല; നാടിൻറെ സുരക്ഷയാണ് തനിക്ക് പ്രധാനം എന്ന് പറയാതെ തെളിയിക്കുകയാണ് മുഖ്യൻ. പ്രളയസമയത് മുഖ്യമന്ത്രിയുടെ പൂർണ്ണസാന്നിധ്യം കേരളത്തിലുണ്ട്.

മികച്ച ഭരണാധികാരി എന്നതിലുപരി മികച്ച മനുഷ്യസ്നേഹികൂടി ആകുകയാണ് പിണറായി വിജയൻ എന്ന ധീര നേതാവ്. യഥാർത്ഥ കമ്മ്യൂണിസ്റ്റിന് മാത്രം ചെയ്യാനാവുന്ന ത്യാഗം ആണിതെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ പലരും തങ്ങളുടെ സ്നേഹം അദ്ദേഹത്തെ അറിയിക്കുന്നുണ്ട്. അതിലുപരി തികഞ്ഞ ഒരു മനുഷ്യസ്നേഹിക്കു മാത്രമേ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ മേൽനോട്ടം നൽകാൻ കഴിയു. കേരളം അർഹിക്കുന്ന നേതൃത്വം അങ്ങയുടേതാണ്. വ്യക്തിപരമായ സ്നേഹത്തിനും ബഹുമാനത്തിനും അപ്പുറം അങ്ങയുടെ നേതൃത്വം ഈ നാടിൻറെസൗഭാഗ്യമാണ് എന്ന് പറയുകയാണ് ജനം. ഇത്തരത്തിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് പലഭാഗത്ത് നിന്നും അഭിനന്ദനങ്ങൾ എത്തുന്നുണ്ട്.

പ്രളയബാധിത പ്രദേശം സന്ദർശിച്ച ശേഷം പ്രധാനമന്ത്രിയും കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു. പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ കേരളത്തിലെ ഭരണസംവിധാനം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.