ബ്ലാസ്റ്റേഴ്സിന് ഇനി നോക്ക്-ഔട്ട് മത്സരങ്ങൾ; ഇന്ന് നോർത്ത്-ഈസ്റ്റ് പരീക്ഷണം

കൊച്ചി: ഐ.എസ.എൽ. നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇന്ന് നിര്‍ണയിക്കും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനു ജയിച്ചേ തീരൂ. ജയിച്ചില്ലെങ്കില്‍ നിലവിലെ രണ്ടാംസ്ഥാനക്കാര്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. ഫലത്തിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് നോക്ക്-ഔട്ട് ഗെയിം ആണ് ഒരു തോൽവി ടീമിനെ സീസണിൽ നിന്ന് പുറത്താക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ശനിയാഴ്ച രാത്രി എട്ടിനാണ് കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. 15 കളിയില്‍നിന്ന് 21 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്തണമെങ്കില്‍ ഇനിയുള്ള മൂന്നുകളികളും ജയിക്കുകയും എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കുകയും വേണം. ഒന്‍പതാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ സെമിസാധ്യതകള്‍ അടഞ്ഞുകഴിഞ്ഞു. അവസാന കളിയില്‍ എ.ടി.കെ.യുമായി സമനിലപാലിച്ചാണ് കേരള ടീമിന്റെ വരവ്. നോര്‍ത്ത് ഈസ്റ്റാകട്ടെ ഡല്‍ഹി ഡൈനാമോസിനോട് കീഴടങ്ങിയാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. പ്രതിരോധത്തിലേക്ക് സന്ദേശ് ജിംഗാന്‍ മടങ്ങിവരും. ദിമിത്രി ബെര്‍ബറ്റോവ് കളിക്കുമെങ്കില്‍ പുള്‍ഗ ബെഞ്ചിലിരിക്കും. മുന്നേറ്റത്തില്‍ ബാള്‍വിന്‍സനും സി.കെ. വിനീതുമാകും. മധ്യനിരയില്‍ കറേജ് പെക്കൂസന്‍-ജാക്കിചന്ദ്-ബെര്‍ബ-പ്രശാന്ത് എന്നിവരുണ്ടാകും. നോര്‍ത്ത് ഈസ്റ്റ് നിരയില്‍ പരിക്കേറ്റ മഴ്‌സീന്യോ കളിക്കില്ല. മുന്നേറ്റത്തില്‍ ഡാനിലോ ലോപ്പസ്, സെമിലെന്‍ ദുംഗല്‍ എന്നിവരാകും ഇറങ്ങുക. മധ്യനിരയില്‍ റോവില്‍സന്‍ ബോര്‍ഗെസും ലാല്‍റിന്‍ഡിക റാള്‍ട്ടയുമുണ്ടാകും. മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷാകും ബാറിനുകീഴില്‍