സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് കെജ്‌രിവാളിന്റെ ടിറ്റ്വര്‍ പോസ്റ്റ്‌

ന്യൂഡല്‍ഹി : ഡല്‍ഹി ലഫ്.ഗവര്‍ണറുടെ അധികാരങ്ങള്‍ നിര്‍വചിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സുപ്രീം കോടതി വിധി ജനാധിപത്യത്തോടൊപ്പം ഡല്‍ഹിയിലെ ജനങ്ങളുടെ വിധികൂടെയാണെന്നായിരുന്നു ടിറ്റ്വറിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ലഫ്.ഗവര്‍ണറിന്റെ തടസ്സങ്ങളാല്‍ മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ് ലഫ്. ഗവര്‍ണര്‍, എന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുത്ത അധികാരമാണ് ശരിയായ അധികാരം, ഭൂമി പോലീസ് ക്രമസമാധാനം എന്നീ മേഖലകളിലല്ലാതെ യാതൊന്നിലും സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അതികാരം ലഫ്. ഗവര്‍ണറിനില്ല എന്ന് കോടതി വിധി പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ലഫ്. ഗവര്‍ണര്‍ തയ്യാറകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.