ക്ഷാമബത്ത നടപ്പിലാക്കുക; സഹകരണ പെന്‍ഷന്‍ക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: സഹകരണ പെന്‍ഷന്‍ക്കാരുടെ ക്ഷാമബത്ത നടപ്പാക്കുന്നതിനായി കെസിഎസ്പിഎ സംഘടന സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. നിലവിലുള്ള പെന്‍ഷന്‍ ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ട നിയമഭേദഗതികള്‍ക്ക് രൂപം കൊടുക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് രൂപം നല്‍കുക, പെന്‍ഷന്‍ സംഘടനയുടെ പ്രതിനിധികളെ പെന്‍ഷന്‍ ബോര്‍ഡില്‍ ഉള്‍പെടുത്താനുള്ള നിയമഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. എംഎല്‍എ വി.എസ്.ശിവകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എംപി സമ്പത്ത് ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.