കഠുവ കസ്: നീതിയ്ക്കായി പോരാടുന്നത് രണ്ട് കാശ്മീരി ഹിന്ദു പണ്ഡിറ്റുകൾ

കഠുവ: എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിൽ നീതി ഉറപ്പാക്കാൻ പോരാടുന്നത് കാശ്മീരിലെ രണ്ട് ഹിന്ദു പണ്ഡിറ്റുകളാണ്. ഒരാൾ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് രമേഷ് കുമാർ ജല്ല. തെളിയിക്കപ്പെടാതെ പോകുമായിരുന്ന ബലാൽസംഗക്കൊലപാതകക്കേസിൽ അന്വേഷണം റെക്കോഡ് സമയത്തിൽ പൂർത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്ത്, കോടതി നിർദ്ദേശിച്ച ഡെഡ് ലൈന് 10 ദിവസം മുൻപ് കുറ്റപത്രം സമർപ്പിച്ചത് രമേശ് കുമാറാണ്. ഇദ്ദേഹം ഒരു കാശ്മീരി പണ്ഡിറ്റ് ആണ്. അന്വേഷണം വഴിതെറ്റിക്കാനുള്ള സകല അടവുകളെയും അതിജീവിച്ച ഓഫീസർ. കേസ് അട്ടിമറിക്കാനായി പലരും ഭീമമായ സമ്മർദ്ദമാണ് അദ്ദേഹത്തിൽ ചെലുത്തിയത്. പക്ഷെ ജല്ല കുലുങ്ങിയില്ല.

മറ്റൊരാൾ അഡ്വ .ദീപിക സിംഗ് രാജാവത്ത് .മുപ്പത്തെട്ട് വയസ്സുകാരിയായ ദീപിക വക്കീലില്ലെങ്കിൽ ഒരു പക്ഷെ ജമ്മുവിലെ ആസിഫയുടെ ദാരുണ കൊലപാതകവും ,കൂട്ട ബലാൽ സംഗവും വെളിച്ചത്തു വരില്ലായിരുന്നു.

ജാനുവരി 17 ന് ആണ് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുന്നത് .കേസെടുക്കാനും പ്രതികളെ കണ്ടു പിടിക്കാനും പോലീസ് താല്പര്യം ഒന്നും എടുത്തില്ല .ബക്കർ വാല നാടോടി മുസ്ലിമായിരുന്നു പെൺകുട്ടി.ബക്കർ വാല സമുദായത്തെ ഭീതിയിലാഴ്ത്തി പലായനം ചെയ്യിക്കാൻ ഗൂഢാലോചന നടത്തി മനഃപൂർവം ചെയ്തതാണ്‌ പീഡനവും കൊലപാതകവും .
വിവരം പത്രത്തിലൂടെ വായിച്ചറിഞ്ഞു ആസിഫയുടെ ബാപ്പയെ കണ്ടു വക്കാലത്തു ഏറ്റു കേസ് നടത്തുകയായിരുന്നു ദീപിക .ജമ്മു കാശ്മീർ ഹൈ കോടതിയിൽ കേസ് ഫയലാക്കി കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടു ദീപിക .
പലരും ദീപികയോട് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു .ദീപിക തയ്യാറാവാതെ വന്നപ്പോൾ ഭീഷണി തുടങ്ങി . ഒടുവിൽ അത് വധഭീക്ഷണി വരെ എത്തി. ഒടുവിൽ ദീപിക ചീഫ് ജസ്റ്റിസിന് പരാതി കൊടുത്തു .ചിഫ് ജസ്റ്റിസ് ദീപികയ്ക്ക് പോലീസ് സംരക്ഷണം ഉത്തരവിട്ടു .

കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ ഒൻപതു പ്രതികൾ അറസ്റ്റിലായി .അതോടെ ജമ്മു ബാർ അസ്സോസിയേഷനിലെ വക്കീലന്മാർ ദീപികക്കെതിരെ തിരിഞ്ഞു .

പ്രതികൾക്കെതിരെയുള്ള ചാർജ് ഷീറ്റു സി .ജെ .എം .കോടതിയിൽ സമർപ്പിക്കാൻ വക്കീലന്മാർ പോലീസിനെ അനുവദിച്ചില്ല .പ്രതികളെ കോടതിയിൽ കൊണ്ടു വരാനും സമ്മതിച്ചില്ല .ജമ്മു ബാർ അസോസിയേഷനിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും ദീപികയെ അനുവദിച്ചില്ല .ബുധനാഴ്ച സി .ബി .ഐ അനേഷണം ആവശ്യപ്പെട്ടു ബന്ദും തുടങ്ങി . എന്നിട്ടും പേടിച്ചു മാറുന്നില്ല ദീപിക സിംഗ് രാജാവത് . ദിപികയും ഒരു കാശ്മീരി ഹിന്ദു പണ്ഡിട്ടാണ്.