കരുണാനിധിയുടെ നില ഗുരുതരം, പൊലീസ് നിയന്ത്രണം ശക്തിപ്പെടുത്തി

Chennai: DMK supporters wait outside a private hospital, where party's chief M. Karunanidhi was admitted due to a sudden drop in blood pressure, in Chennai, on Sunday, July 29, 2018. Karunanidhi suffered a health setback and was rushed to Kauvery Hospital in Alwarpet from his Gopalapuram residence. (PTI Photo/R Senthil Kumar)(PTI7_29_2018_000172B) *** Local Caption *** .

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനിലമോശമായി എന്ന വാര്‍ത്ത പ്രചരിച്ചതോടെ കാവേരി ആശുപത്രി പരിസരത്ത് ഡിഎംകെ അണികള്‍ തടിച്ച് കൂടി.

ആശുപത്രിക്ക് മുന്നില്‍ കൂട്ടം കൂടിയവരുടെ കൂടെ സ്ത്രീകളുമുണ്ട്. ജനക്കൂട്ടം നിയന്ത്രിക്കാന്‍ ആശുപത്രി പരിസരത്ത് പൊലീസ് സാന്നിധ്യമുണ്ട്.

കഴിഞ്ഞ 10 ദിവസമായി കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും വഷളായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍, ഡിഎംകെ എംഎല്‍എമാര്‍ എന്നിവരെല്ലാം ആശുപത്രിയിലെത്തി.

കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ചയില്‍ കനിമൊഴി, എം കെ അഴഗിരി, ടിആര്‍.ബാലു തുടങ്ങി നേതാക്കളും പങ്കെടുത്തു.
ചെന്നൈ നഗരത്തിലും രാജരത്നം സ്റ്റേഡിയത്തിലും വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.