ഷുഹൈബ് വധം; അന്വേഷണം ശരിയായ ദിശയില്‍, പിടിയിലായത് യഥാര്‍ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി

കണ്ണൂര്‍: കണ്ണൂര്‍ ഷുഹൈബ് വധക്കേസില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളെന്ന് ഉത്തര മേഖല ഡിജിപി. പിടിക്കപ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. സിബിഐ അന്വേഷണത്തിന് പോലീസ് എതിരല്ലെന്നും ഡിജിപി വ്യക്തമാക്കി.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പ്രതികള്‍ കീഴടങ്ങിയതല്ല. അവരെ അറസ്റ്റ് ചെയ്തതാണ്. സിബിഐ അന്വേഷണത്തിന് പോലീസ് എതിരല്ലെന്നും ഡിജിപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.