സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായിരുന്നു;കമല്‍ ഹാസന്‍.

ചെന്നൈ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡസെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍. അറവക്കുറിച്ചി നിയമസഭാ മണ്ഡലത്തിലെ പ്രചരണ റാലിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി എസ് മോഹന്‍ രാജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു കമല്‍ ഹാസന്‍. മുസ്ലീങ്ങള്‍ കൂടൂതല്‍ ഉളള സ്ഥലമായതുകൊണ്ടല്ല താനിതു പറയുന്നതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥൂറാം ഗോഡ്‌സെയെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. കൂടാതെ തമിഴ്‌നാട് ഇന്ന് ഭരണ കക്ഷിയായ എഐഎഡിഎംകെയ്ക്കും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലളവത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രണ്ട് ദ്രാവിഡ പാര്‍ട്ടുകളും ജനങ്ങളുടെ കഷ്ട്ടപ്പാടുകള്‍ കുറയ്ക്കാനോ,തെറ്റുകള്‍ തിരുത്താനോ,അതില്‍ നി്ന്നും പഠിക്കാനോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശീയ പതാകയിലെ മൂന്ന് വര്‍ണ്ണങ്ങള്‍ നിലനില്‍ക്കണമെന്നാണ് നല്ലൊരു ഇന്ത്യക്കാരന്‍ ആഗ്രഹിക്കുന്നതെന്നും,താനൊരു നല്ല ഇന്ത്യക്കാരനാണെന്ന് അഭിമാനത്തോടെ വിളിച്ചുപറയാന്‍ മടിയില്ലെന്നും കമല്‍ ഹാസന്‍.

ഡിഎംകെ – എഐഎഡിഎംകെ എന്നീ പാര്‍ട്ടികളുടെ നിര്‍ണായക ഉപരിതിരഞ്ഞെടുപ്പാണ് മെയ് 19 ന് അവറക്കുറിച്ചി ഉള്‍പ്പെടയുളള നാല് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുക.