കല്ലാര്‍ ഇക്കോ ടൂറിസം: ഔഷധസസ്യ പ്രദര്‍ശനോദ്യാനം നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: കല്ലാര്‍ ഇക്കോ ടൂറിസത്തില്‍ ഒരുക്കിയ ഔഷധസസ്യ പ്രദര്‍ശനോദ്യാനം വനം മന്ത്രി അഡ്വ. കെ. രാജു നാടിന് സമര്‍പ്പിച്ചു. വനമഹോത്സവപരിപാടികളുടെ ഭാഗമായി കല്ലാര്‍ ഇക്കോ ടൂറിസം സെന്ററിറില്‍ നടന്ന ചടങ്ങിലാണ് ഔഷധവനം മന്ത്രി പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ടൂറിസം സെന്ററിരെ അഞ്ച് സെന്റ് ഭൂമിയില്‍ ഒരുക്കിയ ഒഷധോദ്യാനത്തില്‍ നക്ഷത്രവനവൃക്ഷ ഇനങ്ങളില്‍പ്പെട്ട 27 മരങ്ങളും ത്രിഫല, ത്രികടു, ദശമൂലം, ദശപുഷ്പം തുടങ്ങി അപൂര്‍വ്വ ഔഷധ സസ്യങ്ങളും നട്ടുപരിപാലിച്ചിട്ടുണ്ട്. ഇക്കോടൂറിസം സെന്ററിലെ ആദിവാസി ഗൈഡുമാര്‍ക്കുള്ള യൂണിഫോറത്തിന്റെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുഖ്യവനം മേധാവി പി.കെ. കേശവന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വര്‍മ്മ ത്രിതലപഞ്ചായത്ത്് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.