കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടനകള്‍

ബംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രമായ കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍ അറിയിച്ചു. കാവേരി നദിജല തര്‍ക്ക വിഷയത്തില്‍ രജനീകാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാത്മകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡ സംഘടനകള്‍ എതിര്‍ത്തത്.

കാല സിനിമയുടെ അണിയറക്കാരുമായി തിയറ്റര്‍ ഉടമകളും വിതരണക്കാരും ബന്ധപ്പടരുതെന്ന് കന്നഡ സംഘടനകള്‍ അറിയിച്ചു. ജൂണ്‍ ഏഴിനാണ് കാല ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്.