വൈദികൻ ഫാ.കെ.ജി.വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിച്ച് കോവിഡ് ബാധിച്ച് മരിച്ച നാലാഞ്ചിറ മരിച്ച നാലാഞ്ചിറ സ്വദേശിയായ വൈദികൻ ഫാ.കെ.ജി.വർഗീസിന്റെ

മൃതദേഹം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ സംസ്കരിച്ചു . മതപരമായ ചടങ്ങുകൾ നേരത്തെ തന്നെ പൂർത്തീകരിച്ച് പൂർണ്ണമായും

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കാരം നടന്നത് .

സഭയുടെ മലമുകളിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിലായിരുന്നു സംസ്കാരം . സംസ്കാരം നടക്കുന്ന സെമിത്തേരിക്ക്സമീപമുള്ള ചാപ്പലിൽ മേയർ . കെ . ശ്രീകുമാർ , ആരോഗ്യ കാര്യ സ്ഥിരംസമിതി ചെയർമാൻ ഐ.പി.ബിനു , ഓർത്തഡോക്സ് സഭാ ഭദ്രാസനാധിപൻഡോ.ഗ്രബിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത എന്നിവർ സന്നിഹിതരായിരുന്നു . നഗരസഭ ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാറിന്റെ നേതൃത്വത്തിൽഹെൽത്ത് സൂപ്പർവൈസർമാരായ എസ്.പ്രകാശ് , ജി.ഉണ്ണി , ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് റോയ് , സുജിത്ത് സുധാകർ , ജെ.എച്ച്.ഐ മാരായ

ഷൈജു.എം.എസ് , ഷജി , ശുചീകരണ വിഭാഗം തൊഴിലാളികളായ ജയകുമാർ , മൊയ്തീൻ , ദിലീപ് , മനാഫ് എന്നിവരാണ് മെഡിക്കൽ കോളേജിൽ നിന്ന്മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത് .