പോ​ലീ​സ് യൂ​ണി​ഫോം യു​വ​തി​ക​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്തു; വേ​ണ്ടി​വ​ന്നാ​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ വേ​ണ്ടി​വ​ന്നാ​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ചെ​റു​ക്കാ​ൻ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ മ​ന​പ്പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പോ​ലീ​സ് യൂ​ണി​ഫോം യു​വ​തി​ക​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്തു. പോ​ലീ​സ് ഹെ​ൽ​മ​റ്റും ച​ട്ട​യും ന​ൽ​കി​യ​ത് പോ​ലീ​സ് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നമാണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.