കെ.മുരളീധരന്‍ 20 മാസത്തിനിടയിൽ ചികിത്സാച്ചിലവായി സർക്കാരിൽ നിന്ന് കൈപ്പറ്റിയത് 26 ലക്ഷം

തിരുവനന്തപുരം: കെ.മുരളീധരന്‍ 20 മാസത്തിനിടയില്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയത് 26 ലക്ഷത്തോളം രൂപ. വ്യവസ്ഥകള്‍ പാലിക്കാതെയാണ് എം.എൽ.എ തുക കൈക്കലാക്കിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ലക്ഷങ്ങള്‍ വരുമാനമുള്ള മകനെ ആശ്രിതനാക്കിയാണ് മുരളീധരന്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയത്.
മുരളീധരന്റെ മകന്റെ 2015-16 ലെ വരുമാനം 16 ലക്ഷത്തോളം രൂപയാണ്.കെ മുരളീധരന്‍ പണം റീഇമ്പേഴ്‌മെന്റ് നടത്തിയത് മകന്‍ സ്വകാര്യ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയിരുന്ന കാലത്താണ്.

കെ. മുരളിധരന്റെ ആ സമയത്തെ വരുമാനം 75 കോടിയോളം രൂപയായിരുന്നു എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആശ്രിതനായ മകന് ചികിത്സ നടത്താനാണ് റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കെ മുരളീധരന്‍ ഉന്നയിച്ച വാദമാണ് പൊളിഞ്ഞിരിക്കുന്നത്.