ലോയയുടെ മരണം: എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണവുമായുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി . ബോംബെ, നാഗ്പൂര്‍ ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി. കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കും. വസ്തുനിഷ്ഠമായും നിര്‍വികാരതയോടെയും കേസ് കേള്‍ണമെന്ന് സുപ്രീംകോടതി വിലയിരുത്തി. ലോയയുടെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരായത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് ഹരീഷ് സാല്‍വെ വാദിച്ചു. ഗൗരവമായി പരിഗണിക്കേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് നിലപാടെടുത്തു. എല്ലാ രേഖകളും കാണണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബോംബേ ഹൈക്കോടതിയിലെ ഹര്‍ജിയും സുപ്രീംകോടതിയിലേക്ക് മാറ്റി .

ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചാണ് പരിഗണിച്ചത്. നേരത്തെ ഈ കേസ് കേട്ട ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോയ കേസിലെ ഹര്‍ജിക്കാരായ തെഹ്‌സീന്‍ പൂനാവാല, ബന്ധുരാജ് സംബാജ് ലോനെ എന്നിവരുടെ താല്പര്യം സംശയകരമാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു.

ലോയയുടെ ബന്ധുക്കളുടെ സംശയം ആദ്യം പുറത്തുവിട്ട മാസികയാണ് ഈ റിപ്പോര്‍ട്ടും നല്കിയത്. ബന്ധുരാജ് സംഭാജി ലോനെ മുംബൈയിലെ ബിജെപി എംഎല്‍എയുടെ സഹായി ആയി പ്രവര്‍ത്തിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെഹ്‌സീന്‍ പൂനാവാല കേസില്‍ ആദ്യം ബഞ്ചുമാറ്റം ആവശ്യപ്പെടാന്‍ വിസമ്മതിച്ചു എന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ വെളിപ്പെടുത്തുന്നു