കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കില്ല, വിരമിക്കുന്ന ദിവസം ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനോടൊപ്പം വാദം കേള്‍ക്കും

ഡല്‍ഹി:  സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് ജെ.ചെലമേശ്വര്‍ വിരമിക്കുന്ന ദിവസം ചീഫ് ജസ്റ്റിസിനോടൊപ്പം അദ്ദേഹം അധ്യക്ഷനായ ബെഞ്ചിലിരിക്കും.  ഈ മാസം 22-ാം തീയതിയാണ് ജസ്റ്റിസ് ചെലമേശ്വര്‍ വിരമിക്കുന്നത്.  സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിരമിക്കുമ്പോഴുള്ള അവസാന പ്രവര്‍ത്തി ദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്ന കീഴ്‌വഴക്കമുണ്ട്.

സുപ്രീം കോടതി വേനലവധിയിലേക്ക് പ്രവേശിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിവസം നാളെയാണ്.  സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പതിവനുസരിച്ചുള്ള യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ്‌
ചെലമേശ്വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.