കോട്ടയം: കേരള കോണ്‍്ഗ്രസ് മാണി ഗ്രൂപ്പിലെ ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയെന്ന് ബന്ധപ്പെട്ടവര്‍. ഇതുസംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി നാളെ യോഗം ചേരും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കണമെന്ന് യു.ഡി.എഫ് തീരുമാനിച്
ചിട്ടില്ലെന്നും ചഏതു യോഗത്തിലാണ് തീരുമാനമെന്ന് വ്യക്തമാക്കണമെന്നും ജോസ് വിഭാഗം
ആവശ്യപ്പെട്ടു. ജോസഫിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി എടുത്തതീരുമാനം പുനപരിശോധിക്കണമെന്ന് ജോസ് വിഭാഗം നേതാവ്സ്റ്റീഫന് ജോര്‍ജ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാര്‍മികത ഇല്ലാത്ത തീരുമാനമെന്ന് എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു. പൊതു സമൂഹം കണ്ണീരോടെ ഈ തീരുമാനത്തെ കാണുമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു.
ജോസ് പക്ഷത്ത് നിന്ന് രാത്രി ജോസഫ് വിഭാഗം തട്ടിക്കൊണ്ടുപോയ രണ്ടു പേരില്‍ ഒരാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കുന്നതില്‍ എന്തു ധാര്‍മികതയെന്ന് എന്‍.ജയരാജ് ചോദിച്ചു. കെ.എം മാണിയുടെ പൈതൃകത്തെ മുന്നില്‍ നിന്നു കുത്തിയെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. യു.ഡി.എഫില്‍ നിന്നു പുറത്തായെങ്കിലും ചേരണ്ടപ്പോള് ആരുമായും ചേരും. ഇന്ത്യയിലെ ഏതു മുന്നണി സ്വാഗതം ചെയ്താലും ആലോചിച്ചു തീരുമാനിക്കുമെന്ന് എം.എല്‍.എമാരായ റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നിവര്‍ പറഞ്ഞു.
ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു ം ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും ഇക്കൂട്ടര്‍ സഹകരിച്ചില്ലെന്നും ലാഭനഷ്ടമല്ല നോക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പറഞ്ഞു.
അതേസമയം, വിഭാഗത്തെ പുറത്താക്കിയതിനെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്ന് ജോസ് വിഭാഗം മുന്നറിയിപ്പ് നല്കി. തങ്ങളുടെ കരുത്ത് എന്തെന്ന് അറിയാനിരിക്കുന്നതേയുള്ളു. മാണി സാറിന്റെ കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു. ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സ്യഷ്ടിക്കുകയായിരുന്നു. എന്തായാലും തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി.