റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍; മറ്റൊരാളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് മൊഴി

കോഴിക്കോട് കൂടത്തായിയിലെ ദുരൂഹ മരണത്തിൽ ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്നലെ കല്ലറ തുറന്നത്.

വീട്ടിലെ മറ്റൊരാളെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ജോളി മൊഴി നൽകി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ജോളി പറഞ്ഞത്.

ഇത് രഞ്ജിക്കറിയാമായിരുന്നുവെന്നാണ് വിവരം. എറണാംകുളത്ത് താമസിക്കുന്ന രഞ്ജി അതിനാല്‍ തന്നെ കൂടത്തായിലെ വീട്ടിലേക്ക് വന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ച റോയിയുടെ ഭാര്യയാണ് ജോളി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കസ്റ്റഡിയിലെടുത്തത്. രാവിലെ 9.30 ഓടെയാണ് ജോളിയെ കസ്റ്റഡിയിലെടുത്ത്. ജോളിയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്യുകയായിരുന്നു.

കൊലപാതകം നടത്തിയത് താനാണെന്ന് ഇന്നലെ വൈകീട്ടാണ് ജോളി മൊഴി നല്‍കുന്നത്. സ്ലോ പോയിസണ്‍ നല്‍കിയാണ് കൊല നടത്തിയതെന്ന കുറ്റസമ്മതം ജോളി നടത്തിയത്.

നേരത്തെ ജോളി ആത്മഹത്യക്ക് പ്രകടിപ്പിച്ചിരുന്നു. അടുത്ത ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു. സയനേഡ് കൊടുത്താണ് റോയിയെ കൊന്നതെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.