ജിബൂട്ടി” സിനിമാ സംഘം വെള്ളിയാഴ്ച എത്തും

.കൊച്ചി “ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം വെള്ളിയാഴ്ച (ജൂൺ 5)വൈകിട്ട് 6 മണിയുടെ

എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും .
കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക .നടൻ ദിലീഷ് പോത്തനടക്കം 71 പേർ ആ സംഘത്തിലുണ്ടാകും .പ്രൊഡ്യൂസർ

പ്രത്യേകമായി ചാർട്ട് ചെയ്ത വിമാനത്തിലാണ് എത്തുക .ഏപ്രിൽ 14നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌൺ

മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു .
ജിബൂട്ടി ഗവേൺ മെന്റും ചിത്രത്തിന്റെ നിർമാതാവായ ജോബി .പി
സാമും ഇന്ത്യൻ എംബസ്സിയും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ്

യാത്ര സാധ്യമായത് .
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത് .
പത്ത് വര്‍ഷമായി

ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ചർസിന്റെ ബാനറിൽ

നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയിൽ തന്നെയാണ്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പ രയുടെ സംവിധായകന്‍

എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് “ജിബൂട്ടി”.

അമിത് ചക്കാലക്കല്‍ ആണ് നായകന്‍
പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക.. ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത്

മഗ്ഗു,അലൻസിയർ,ഗീത, സുനിൽ സുഖദ, ബിജു സോപാനം,
വെട്ടുകിളി പ്രകാശ്, പൗളി വത്സൻ,മാസ്റ്റർ ഡാവിഞ്ചി,
സ്മിനു സിജോ എന്നിവരോടൊപ്പം മലയാളത്തിലെ

മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സംവിധായകന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥ,സംഭാഷണം

നിർവഹിക്കുന്നു. ടി ഡി ശ്രീനിവാസ്‌ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക്

ദീപക്ദേവ് സംഗീതം പകരുന്നു