ജയസൂര്യ നായകനാകുന്ന “വെള്ളം ” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേ ഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് വെള്ളം .

കണ്ണൂർ സ്വദേശിയായ ഒരാളുടെ യഥാർത്ഥ
ജീവിതമാണ്
സിനിമയിലൂടെ പറയുന്നത്.
ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർചേർന്ന്
നിർമ്മിക്കുന്ന ചിത്രത്തിൽ
നിതീഷ് നടേരിയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്.
അകക്കണ്ണിൻ്റെ വെളിച്ചത്തിൽ മാത്രം
ലോകം കാണുന്ന
അനന്യ എന്ന കൊച്ചു മിടുക്കിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കുറച്ച് നാൾമുൻപ് കണ്ണൂരിലെ സ്കൂൾ ബഞ്ചിൽ കൂട്ടുകാർക്കിടയിലിരുന്ന് അനന്യ
പാടിയ പാട്ട് ആസ്വാദകരെല്ലാം ഏറ്റെടുത്തിരുന്നു.ഇത് സിനിമയിലേക്കും അനന്യക്ക് വഴി തുറന്നു.

അഞ്ചാം ക്ലാസുകാരി അനന്യ ധർമ്മശാല ബ്ലൈന്റ്
സ്കൂളിൽ പഠിക്കുന്നു. ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി,  പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള
ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ,
മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
“വെള്ളം
“സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്.