ജനം ടി വിയുടെ റേറ്റിങ്‌ ഇടിയുന്നു; ഈ ആഴ്ച്ച ഇടിഞ്ഞത് പതിനൊന്നായിരം പോയിന്റ്

തിരുവനന്തപുരം: ടെലിവിഷന്‍ റേറ്റിങ്ങുമായി ബന്ധപ്പെട്ട ബാര്‍ക്ക്(ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ)റിപ്പോര്‍ട്ട് അനുസരിച്ച് ജനം ടിവിയാണ് മൂന്നാം സ്ഥാനത്തെക്ക് പിന്തള്ളപ്പെട്ടു. മനോരമ ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതിനെ തുടർന്നാണ് ജനം മൂന്നാം സ്ഥാനത് എത്തിയത്. എന്നാൽ മാതൃഭൂമി ന്യൂസ് ഇപ്പോഴും ജനം ടി വിക്ക് പിന്നിൽ നാലാം സ്ഥാനത് തുടരുകയാണ്. ശബരിമല യുവതി പ്രവേശനം റിപ്പോർട്ട് ചെയ്ത രീതിയിലൂടെ കേരളത്തിലെ ടെലിവിഷന്‍ മേഖലയിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകാൻ ജനം ടി.വിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച്ച പുറത്തുവന്ന ബാര്‍ക്ക് റിപ്പോർട്ടിൽ ജനം ടി.വി ഏഷ്യാനെറ്റ് ന്യൂസിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ ശബരിമല നട അടച്ചതിനു പിന്നാലെ ജനം ടി വി റേറ്റിങ്ങിൽ വീണ്ടും താഴോട്ട് പോകുകയാണ്.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളും ചാനൽ ചർച്ചകളുമാണ് ജനം ടി.വിക്ക് തൊട്ട് മുന്നത്തെ ആഴ്ച്ച മുതൽകൂട്ടായത്. മറ്റെല്ലാ മുൻനിര മാധ്യമങ്ങളും കോടതിവിധി സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാടിൽ ഉറച്ചുനിന്നപ്പോൾ ജനം ടി.വി ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വിശ്വാസികളുടെ നിലപാടിനൊപ്പം നിന്ന് പോരാടി. കഴിഞ്ഞ ആഴ്ചയിൽ ബർക്ക് റേറ്റിംഗിൽ ജനം ടി.വി വിയുടെ കുതിപ്പ് കണ്ട ശേഷം മാതൃഭൂമി അടക്കമുള്ള ചാനലുകൾ അവരുടെ നിലപാടുകൾ മയപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ ചുരുക്കം വീടുകളിലെ കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ബാര്‍ക്ക് റേറ്റിങ്ങ് തയ്യാറാക്കുന്നത്. ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട ഏക റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്.

ഒക്ടോബര്‍ 27 മുതല്‍ നവംബർ 2 വരെയുളള ആഴ്ചയിലെ ബാര്‍ക്ക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത് ജനം ടിവി ആരംഭഘട്ടം മുതല്‍ ഹിന്ദുത്വപ്രീണന സമീപനങ്ങള്‍ കൈക്കൊളളുകയും വര്‍ഗീയ, വിഭാഗീയ വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു.സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവി.

ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസാണ് ഏറെ മുന്നിലുളളത്. രണ്ടാംസ്ഥാനത്ത് മനോരമ ന്യൂസും മൂന്നാം സ്ഥാനത്ത് ജനം ടിവിയും നാലാം സ്ഥാനത്ത് മാതൃഭൂമിയും  അഞ്ചാം സ്ഥാനത്ത് മീഡിയ വണുമാണ്.

ചാനലുകളുടെ റേറ്റിങ് അളക്കുന്ന സംവിധാനമായ ബാര്‍ക്ക് റേറ്റിങ് ഓരോ ചാനലിനും ഏറെ പ്രധാനപ്പെട്ടതാണ്. ചാനലുകളിലെ പ്രൈം ടൈം അടക്കമുളള പരിപാടികളിലെ പരസ്യ വരുമാനം നിശ്ചയിക്കുന്നതില്‍ ബാര്‍ക്ക് റേറ്റിങ്ങിന് നിര്‍ണായക സ്ഥാനമാണുളളത്.