ജനം ഇത്തവണയും രണ്ടാമത് തന്നെ; മാതൃഭൂമിയും മനോരമയും ഇപ്പോഴും പിന്നില്‍

തിരുവനന്തപുരം: ബാര്‍ക്ക് റേറ്റിങ്ങില്‍ ഇത്തവണയും ജനം ടിവി തന്നെ രണ്ടാമത്. എന്നത്തേതും പോലെ ഏഷ്യാനെറ്റ് ബാര്‍ക്കിങ്ങില്‍ മേധാവിത്വം പുലര്‍ത്തുമ്പോള്‍ കാലങ്ങളായി രണ്ടും മൂന്നും സ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി, മനോരമ എന്നീ ചാനലുകളെ പിന്തള്ളിയാണ് ജനം രണ്ടാസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒന്നാമതായി ഏഷ്യാനെറ്റ് ആണ്. 46632 ആണ് ഇംപ്രഷന്‍. അതേസമയം കാലങ്ങളായി രണ്ടാസ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്നു മനോരമയും മാതൃഭൂമിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. 25771, 24857എന്നിവയാണ് ഈ ചാനലുകള്‍ക്ക് ലഭിച്ച ഇംപ്രഷന്‍.

2015 ഏപ്രില്‍ 9 നാണ് ജനം ടിവി ആരംഭിക്കുന്നതെങ്കിലും ശബരിമല സ്ത്രീപ്രവേശ വിഷയത്തിന് മുമ്പ് ഈ ചാനലിന് മലയാള പ്രക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശബരിമല വിഷയത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.

മലകയറാന്‍ എത്തിയ രഹ്നഫാത്തിമയുടെ ഇരുമുടികെട്ടില്‍ സാനിറ്ററി നാപ്കിന്‍’ തുടങ്ങിയ വാര്‍ത്തകളൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ബാര്‍ക്ക് റേറ്റിങ്ങില്‍ അവര്‍ക്ക് ലഭിച്ച മുന്നേറ്റം ഏവരേയും ഞെട്ടിക്കുന്നതാണ്.