ജാമിഅ അല്‍ഹിന്ദും കുവൈറ്റ് യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

കുവൈറ്റ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ജാമിഅ അല്‍ ഇസ്ലാമിയയും കുവൈറ്റ് യൂണിവേഴ്‌സിറ്റും തമ്മില്‍ അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. പരസ്പരധാരണ രണ്ടു സ്ഥാപനങ്ങളിലേയും ശരീഅ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് കോളേജുകള്‍ തമ്മിലാണ് .

കുവൈറ്റ യൂണിവേസിറ്റിയിലെ കോളേജ് ഓഫ് ശരീഅ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ഫഹദ് സഅദ് അല്‍റുശൈദി, ജാമിഅ അല്‍ഹിന്ദ് പ്രതിനിധി ഡോ.സി.എം.സാബിര്‍ നവാസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് എന്നിവരും സംബന്ധിച്ചു.
വിദേശത്ത് നിശ്ചിത കോഴ്‌സുകള്‍ക്ക് ചേര്‍ന്നു പഠിക്കുന്നതിനോ ഒരു കോഴ്‌സിന്റെ നിശ്ചിത മൊഡ്യൂളുകള്‍ വിദേശസ്ഥാപനത്തില്‍ പഠിക്കുന്നതിനോ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, അധ്യാപനത്തിനും വിഷയനൈപുണി പരിശീലനത്തിനും അധ്യാപകര്‍ക്ക് അവസരം നല്‍കന്ന ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവ ധാരണയിലെ മുഖ്യ ഇനങ്ങളാണ്. സംയുക്ത പങ്കാളിത്തത്തോടെയുള്ള ഹ്രസ്വകാല കോഴ്‌സുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതിന് ഇതുവഴി സാധിക്കും.