‘ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കണ്ടേ’? പിണറായിയെ വിമർശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ ഡോ. ജേക്കബ് തോമസ് ഐ പി എസിന്റെ പോസ്റ്റ്. വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ത്തെ വിമര്‍ശിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കണ്ടേ എന്ന് ആരാഞ്ഞാണ് പോസ്റ്റ്.