പോഷക കലവറയായ ചക്കപ്പഴം; ഹൃദയാരോഗ്യത്തിന് ഫലപ്രദം

മനുഷ്യ ശരീരത്തിനാവശ്യമായ ഒട്ടു മിക്ക പോഷക ഘടകങ്ങളുടെയും കലവറയാണ് ചക്ക.കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോലൈറ്റുകള്‍
, ഫൈറ്റോന്യൂട്രിയന്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങിയവ ചക്കയിലെ പോഷകങ്ങളാണ്.

വിറ്റാമിനുകള്‍: വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഫലപ്രദം.കാഴ്ചശക്തി മെച്ചപ്പെടുത്തുക, നിശാന്തത തടയുക, തിമിര സാധ്യത കുറയ്ക്കുക, റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുക,എന്നിവ വിറ്റാമിന്‍ എ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആണ്. വിറ്റാമിന്‍ ബി 6 ഹൃദയ സംരക്ഷണം നല്‍കുന്നു.

ഇരുമ്പ്: വിളര്‍ച്ച തടയുന്നതിന് സഹായിക്കുന്നു.

കോപ്പര്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

പൊട്ടാസ്യം: ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ത്ഥം കുറയ്ക്കുന്നു, സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു, ഫ്‌ളൂയിഡ് ഇലക്‌ഡോലൈറ്റ് എന്നിവയുടെ സന്തുലനത്തിന് സഹായിക്കുന്നു.പേശീ-നാഡികളുടെ ആരോഗ്യത്തിനും എല്ലുകളുടെ നാശം തടയുന്നതിനും ഹൃദയ രോഗങ്ങള്‍,സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

കാല്‍സ്യം: എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും സഹായകം.മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനും സഹായിക്കുന്നു.