കെന്നഡിയുടെ കൊച്ചുമകന്‍ അഭിനയരംഗത്തേയ്ക്ക്

ലോസ് ആഞ്ചലസ്: മുന്‍ യു എസ് പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ കൊച്ചുമകന്‍ ജാക് സ്‌ക്ലോസ്ബര്‍ഗ് അഭിനയത്തില്‍ ചുവടുവയ്ക്കുന്നു. ബ്ലൂ ബ്ലഡ്‌സ് എന്ന ക്രൈം ഷോയുടെ എട്ടാം സീസണിലാണ് ജാക് എത്തുന്നത്. ഒരു പോലീസ് ഓഫീസറുടെ വേഷമാണ് അഭിനയിക്കുന്നത്. കെന്നഡിയുടെ ഏക മകള്‍ കരോളിന്‍ കെന്നഡിയുടെ മകനാണ് ജാക്.