ജോക്കോവിച്ചിനെ പരാജയപ്പെടുത്തി നദാല്‍ ഫൈനലില്‍

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍ കടന്നു. പുരുഷ സിംഗിള്‍സ് സെമിയില്‍ നൊവാക് ജോക്കോവിച്ചിനെയാണ് പരാജയപ്പെടുത്തിയത്. മറ്റൊരു സെമി പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവും തമ്മില്‍ ഏറ്റുമുട്ടും.  പോയിന്റ് നില: 7-6, 6-3.

വനിതകളുടെ സിംഗിള്‍സില്‍ യുക്രെയ്‌നിന്റെ എലിന സ്വിറ്റോളിന ഫൈനലില്‍ കടന്നു. എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റിനെ കീഴടക്കിയാണ് സ്വിറ്റോളിന ഫൈനലില്‍ കടന്നത്.  6-4, 6-3 എന്നതാണ് പോയിന്റ് നില.