ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി, ലോകസിനിമയില്‍ തിളങ്ങിയ ഇന്ത്യന്‍ മുഖം

മുംബയ്: ലോകസിനിമയില്‍ തിളങ്ങിനിന്ന ഹോളിവുഡിലെ ഇന്ത്യന്‍ താരം

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ഇര്‍ഫാന്‍ ഖാന്റെ(53) മൃതദേഹം കൊവിഡ്

പശ്ചാത്തലത്തില്‍ വലിയ ആള്‍ത്തിരക്കില്ലാതെ കബറടക്കി. മുംബൈയിലെ

വേര്‍സോവ കബര്‍സ്ഥാനില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് കബറടക്കം.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം വളരെ കുറച്ച് പേര്‍

മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കനത്ത പോലീസ് കാവലിലായിരുന്നു

കബറടക്കം.
വന്‍കുടലിലെ അണുബാധത്തെുടര്‍ന്ന് മുംബൈ അന്ധേരിയിലെ

കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍

ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത മരണം. . 2018ല്‍ ഇര്‍ഫാന് ന്യൂറോ

എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത്

ചികിത്സ തേടിയിരുന്നു.</p>
ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍, സഹോദരങ്ങള്‍; സല്‍മാന്‍,

ഇമ്രാന്‍.
ഓസ്‌കാര്‍ നേടിയ പൈ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

അംഗ്രേസി മീഡിയം ആയിരുന്നു അവസാനത്തെ സിനിമ. ജുറാസിക് പാര്‍ക്ക്

നാലാംഭാഗത്തിലും അഭിനയിച്ചു. സ്ലംഡോഗ് മില്ലിയണര്‍, ലഞ്ച് ബോക്‌സ്

പോലുള്ള ഹിന്ദി സിനിമയിലും അഭിനയിച്ചു.