ഇര ദിലീപോ? ചോദ്യങ്ങള്‍ക്ക് ഉത്തരമായി സിനിമ തിയേറ്ററുകളില്‍

ഇരയെന്ന സിനിമ പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പുലിമുരുകന് ശേഷം വൈശാഖ് -ഉദയ് കൃഷ്ണ ടീം നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സൈജു എസ് എസ്സാണ്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിട്ടുണ്ട്. നവീന്‍ ജോണാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അടുത്തിടെ ദിലീപിന്റെ ജീവിതത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുമായി ചിത്രത്തിനുള്ള സാമ്യമാണ് ഇരയെ പ്രശസ്തമാക്കിയത്. ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി വരുന്ന ഉണ്ണി മുകുന്ദന്‍ ഓര്‍മ്മിപ്പിച്ചത് ദിലീപിനെയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഇരയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകരും സംശയം ഉന്നയിച്ചിരുന്നു.