ഐ.പി.എല്ലില്‍ ഇന്ന് റോയല്‍, കിങ്‌സ് പോരാട്ടം

 

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി എട്ടു മണിക്ക് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് കളി നടക്കുക.

പതിനൊന്ന് കളികളില്‍ നിന്നായി ആറു ജയവും അഞ്ച് തോല്‍വിയുമായി 12 പോയിന്റോടെ ഐ.പി.എല്‍ സ്‌കോര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. എന്നാല്‍ പതിനൊന്ന് കളികളില്‍ നാലു ജയവും ഏഴു തോല്‍വിയുമായി എട്ട് പോയിന്റോടെ ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്താണുള്ളത്.

ബാംഗ്ലൂരിന്‌ ഇന്നത്തെ കളി ഭാഗ്യ പരീക്ഷണമാണ്. വിരാട് കോലി ക്യാപാറ്റനായ ബാംഗ്ലൂരിന്റെ മോശമായ ബൗളിംഗ് പ്രകടനം ടീമിനെ
പിന്‍നിരയിലെത്തിച്ചു. അശ്വിന്‍ നായകനായ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ ഇന്നത്തെ ജയം അനിവാര്യമാണ്.