വീണ്ടും സൂപ്പര്‍ സണ്ടെ; ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍

 

പുനെ; ഐപിഎല്ലില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. വൈകിട്ട് നാലിന് ചെന്നൈ ഹൈദരാബാദിനെയും, രാത്രി എട്ടിന് മുംബൈ രാജസ്ഥാനെയും നേരിടും.

ആദ്യ ആറ് മല്‍സരങ്ങളില്‍ അഞ്ചിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചിരുന്നുവെങ്കിലും ബൗളിംഗ് നിര ശക്തമല്ലാത്തതു കാരണം പിന്നീടുള്ള മൂന്നു മല്‍സരങ്ങളും പരാജയപ്പെടുകയായിരുന്നു. ധോണിയുടെ ശകാരം കേട്ട ബൗളിംഗ് നിരയില്‍ അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം. ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍ സാഹ ഇന്ന് കളിക്കില്ല.

ഐപിഎല്‍ സീസണിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടങ്ങളിലൊന്നാണ് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വരുന്നത്. രണ്ടുപേര്‍ക്കും പ്ലേ ഓഫ് നിലനിര്‍്ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. ഇരു ടീമിന്റെയും നായകന്‍മാര്‍ ഫോമിലല്ല. സീസണില്‍ ഇരു ടീമും നേരത്തെ ഏറ്റു മുട്ടിയപ്പോള്‍ രാജസ്ഥാന്‍ മൂന്നു വിക്കറ്റിന് ജയിച്ചിരുന്നു.