ബംഗളുരു ഗെയിലിനെയും കൊല്‍ക്കത്ത ഗംഭീറിനെയും ഉപേക്ഷിച്ചു; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തിനു മുന്നേ ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒത്തുകളി വിവാദത്തില്‍ രണ്ട് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് മഹേന്ദ്ര സിംഗ് ധോണിയെയും സുരേഷ് റെയ്നെയെയും രവീന്ദ്ര ജഡേജയെയുമാണ് നിലനിര്‍ത്തിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് താരങ്ങളുടെ കാര്യത്തില്‍ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. വീന്‍ഡീസ് സീനിയര്‍ താരം ക്രിസ് ഗെയ്ലിനെ നിലനിര്‍ത്താതിരുന്ന ടീം യുവതാരം സര്‍ഫറാസ് ഖാനെയും എ.ബി ഡി വില്ല്യേഴ്സിനെയുമാണ് നിലനിര്‍ത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും പ്രധാന താരവുമായ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്തിയിട്ടില്ലെന്നതാണ് മറ്റൊരു സവിശേഷത. കൊല്‍ക്കത്ത വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്നെയും ആന്ദ്രേ റസലിനെയുമാണ് നിലനിര്‍ത്തിയത്.

ടീമുകളും നിലനിര്‍ത്തിയ താരങ്ങളും ലേലത്തുകയും

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (15 കോടി), ഹാര്‍ദിക് പാണ്ഡ്യ (11 കോടി), ജസ്പ്രീത് ബുംറ(7 കോടി)

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: ഋഷഭ് പന്ത് (എട്ടു കോടി), ക്രിസ് മോറിസ് (7.01 കോടി), ശ്രേയസ് അയ്യര്‍ (7 കോടി)

ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്: വിരാട് കൊഹ്ലി (17 കോടി), എബി ഡിവില്ലിയേഴ്സ് (11 കോടി), സര്‍ഫറാസ് ഖാന്‍ (1.75 കോടി)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരെയ്ന്‍ (8.5 കോടി), അന്ദ്രേ റസല്‍ (7 കോടി)

കിംഗ്സ് ഇലവന്‍ പഞ്ചാബ്: അക്സര്‍ പട്ടേല്‍ (6.75 കോടി)

സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണര്‍ (12 കോടി), ഭുവനേശ്വര്‍ കുമാര്‍ (8.5 കോടി)

ചെന്നൈ സൂപ്പര്‍ കിംഗ്സ്: എം.എസ്.ധോണി (15 കോടി), സുരേഷ് റെയ്ന(11 കോടി), രവീന്ദ്ര ജഡേജ (7 കോടി)

രാജസ്ഥാന്‍ റോയല്‍സ്: സ്റ്റീവ് സ്മിത്ത് (12 കോടി)